പ്രകാശനത്തിന് ഒരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ

2017 മരണമടഞ്ഞ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും. അട്ടപ്പള്ളത്തെ വീട്ടുമുറ്റത്താണ് പുസ്തകം പ്രകാശനം ചെയ്യുക. മകളുടെ മരണത്തിന് കാരണമായ ആറാമത് ഒരാള്‍ പ്രതിയായ് ഉണ്ടായിരുന്നെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തി.


2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്ത് വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടു മാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി 9 വയസ്സുകാരിയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പതിമൂന്നുകാരിയുടെ മരണത്തിലെ ദൃസാക്ഷി കൂടിയായിരുന്നു ഒമ്പതുവയസ്സുകാരി. 13 വയസ്സുകാരി മരിച്ചപ്പോള്‍ വീട്ടില്‍ നിന്ന് രണ്ടു പേര്‍ ഇറങ്ങിപ്പോകുന്നത് ഇളയമകള്‍ കണ്ടിരുന്നു. ഇത് പോലീസിനെ അറിയിച്ചെങ്കിലും അന്വേഷണം ഒന്നും തന്നെ ഉണ്ടായില്ല. സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു രണ്ടുമാസമായിട്ടും പകര്‍ത്തു നല്‍കിയില്ലെന്നും മരണപ്പെട്ട കുട്ടികളുടെ അമ്മ പറഞ്ഞു. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്നാണ് വാളയാറില്‍ സഹോദരിമാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന വാദം സിബിഐ തള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *