പി റ്റി തോമസ് ഖദറിന്റെ പരിശുദ്ധിക്കു കോട്ടം വരുത്താത്ത നേതാവ്: ഡോ സിറിയക് തോമസ്

പാലാ: ധരിക്കുന്ന ഖദറിന്റെ വെണ്‍മയ്ക്കും പരിശുദ്ധിക്കും ഒരു കോട്ടവും വരുത്താതെ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു അന്തരിച്ച പി റ്റി തോമസെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ സിറിയക് തോമസ് പറഞ്ഞു. പാലാ പൗരാവലി സംഘടിപ്പിച്ച പി റ്റി തോമസ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയമസഭയിലായാലും ലോക്‌സഭയിലായാലും കാര്യങ്ങള്‍ പഠിച്ചശേഷം മാത്രം പ്രതികരിക്കുന്ന സാമാജികനായിരുന്നു പി റ്റി തോമസ്. മനസില്‍ ഒന്ന് വച്ച് മറ്റൊന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതി പി റ്റി തോമസിന് ഇല്ലായിരുന്നുവെന്നും സിറിയക് തോമസ് ചൂണ്ടിക്കാട്ടി.

ശരിയെന്ന് ഉത്തമ ബോധ്യമുള്ള നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു പി റ്റി തോമസെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ രാഷ്ട്രീയത്തിലെ ലാഭനഷ്ട കണക്കുകള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നില്ലെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി.

മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര, ഡിജോ കാപ്പന്‍, അഡ്വ പി ജെ തോമസ്, ടോമി കല്ലാനി, അഡ്വ തോമസ് വി റ്റി, ബിനു പുളിയ്ക്കക്കണ്ടം, ബിജു പുന്നത്താനം, പ്രൊഫ സതീഷ് ചൊള്ളാനി, ഡോ ശോഭ സലിമോന്‍, എം ശ്രീകുമാര്‍, അഡ്വ എ എസ് തോമസ്, ജോസ് പ്ലാക്കൂട്ടം, എ കെ ചന്ദ്രമോഹന്‍, ജോമോന്‍ ഓടയ്ക്കല്‍, പ്രസാദ് കൊണ്ടൂപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *