ന്യൂഡല്‍ഹി : മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ടപ്രതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. ഡോ. കമ്പംപാട്ടി ഹരിബാബുവാണ് പുതിയ മിസോറം ഗവര്‍ണര്‍. കേന്ദ്ര സാമൂഹിക നീതി മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടിനെ കര്‍ണ്ണാടക ഗവര്‍ണ്ണറായും നിയമിച്ചു. ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറാക്കി.
മംഗുഭായ് ഛഗന്‍ഭായ് പട്ടേല്‍ ആണ് മധ്യപ്രദേശിലെ പുതിയ ഗവര്‍ണര്‍. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആണ് ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍. ജാര്‍ഖണ്ഡ് ഗവര്‍ണറായി ത്രിപുര ഗവര്‍ണര്‍ രമേശ് ബായിസിനെ നിയമിച്ചു. ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹരിയാന ഗവര്‍ണര്‍. കേന്ദ്രമന്ത്രിസഭാ വികസനം രണ്ടു ദിവസങ്ങള്‍ക്കകമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഗവര്‍ണര്‍മാരുടെ നിയമനം.
