പിണറായി അമിത്ഷാ വാക്പോര് വെറും പ്രഹസനം -രമേശ് ചെന്നിത്തല;സിപിഎം- ആർഎസ്എസ് ധാരണ വ്യക്തമെന്ന് മുല്ലപ്പള്ളി

ദില്ലി:കേന്ദ്ര സംസ്ഥാന  സർക്കാരുകളുടെ നീക്കങ്ങൾ  രഹസ്യ ധാരണയാണെന്ന രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായ് വിജയനും അമിത് ഷായും തമ്മിൽ നടക്കുന്നത് നേരത്തെ നിശ്ചയിച്ചുറപ്പിച്ച നാടകിയ രംഗങ്ങൾ മാത്രമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം. അതു കൂടാതെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ദുരൂഹമായി മരണപ്പെട്ട പ്രധാന സാക്ഷി ആരാണെന്ന് അമിത് ഷാ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.

ശംഖുമുഖത്ത് വച്ചു നടന്ന പൊതു സമ്മേളനത്തിൽ വച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രിയോട് സ്വർണ്ണക്കള്ളകടത്ത് കേസിൽ ദുരൂഹ മരണമുണ്ടെന്ന ആരോപണമുന്നയിച്ചത്. സ്വർണ്ണക്കള്ളകടത്ത് കേസിനെ ഒതുക്കി തീർത്താൽ അമിത് ഷാ മുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇത്തരമൊരു ക്രിമിനൽ കുറ്റം ചൂണ്ടിക്കാട്ടിയ അദ്ദേഹം എന്തു കൊണ്ടാണ് അതിനെതിരെ നടപടി സ്വീകരിക്കാത്തതെന്നാണ്‌ ഉമ്മൻ ചാണ്ടിയുടെ ചോദ്യം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ട് പോകാനുള്ള രഹസ്യ ധാരണയുടെ ഭാഗമാണ് അമിത് ഷായുടെ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കാര്യങ്ങൾ ജനങ്ങൾക്കറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെയും അമിത്ഷായുടെയും പ്രസംഗം പോലും നേരത്തെ തന്നെ സൃഷ്ടിക്കപ്പെട്ട അജണ്ടയുടെ ഭാഗമാണെന്ന വാദമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്. സ്വർണ്ണക്കള്ളക്കടത്ത് ലെ ദുരൂഹ മരണങ്ങളുടെ വിവരം ഒരേസമയം ചൂണ്ടിക്കാണിക്കുകയും ഒരു പുകമറ സൃഷ്ടിച്ച് ജനങ്ങൾക്കിടയിൽ അരങ്ങേറുന്ന ഈ നാടകം സിപിഎം- ആർഎസ്എസ് രഹസ്യ ധാരണയുടെ പരിണിത ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ReplyForward

Leave a Reply

Your email address will not be published. Required fields are marked *