പാലാ ബിഷപിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി ചിദംബരം. നാര്‍കോട്ടിക് പരാമര്‍ശം വികലമായ ചിന്തയില്‍ നിന്നുണ്ടായതാണ്. ഒരു ഭാഗത്ത് മുസ്ലീങ്ങളും മറുഭാഗത്ത് മറ്റുള്ളവരുമെന്ന ചിന്ത സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ളതാണ്.
പാലാ ബിഷപിനെ തീവ്രഹിന്ദു നിലപാടുകാര്‍ പിന്തുണച്ചതില്‍ അത്ഭുതമില്ല. രണ്ട് കൂട്ടരുടെയും ലക്ഷ്യം ഒന്ന് തന്നെയാണ്. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്കിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്താണെന്നും ചിദംബരം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ താന്‍ പിന്തുണയ്ക്കുകയാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസിലെ ലേഖനത്തില്‍ ചിദംബരം വ്യക്തമാക്കി.
ബിഷപിനെതിരായി നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും പി ചിദംബരം അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ബിഷപിനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് സീറോ മലബാര്‍ സഭ പ്രതികരിച്ചിട്ടുണ്ട്.
