ടോക്യോ: പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. 10 മീറ്റര്‍ എയര്‍റൈഫിള്‍ സ്റ്റാന്‍ഡിംഗ് എസ്എച്ച് ഷൂട്ടിംഗില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വര്‍ണത്തില്‍ മുത്തമിട്ടത്.
ലോക റെക്കോര്‍ഡോടെയാണ് സ്വര്‍ണനേട്ടം എന്നതും അവനിയുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. പാരാലിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടം കൂടിയാണ് ഈ 19കാരി സ്വന്തമാക്കിയിരിക്കുന്നത്. 249.6 പോയിന്റുമായാണ് അവാനി ലോക റെക്കോര്‍ഡ് കുറിച്ചത്.
