പാചക വാതക സിലിണ്ടറുകളുടെ വില 10 രൂപയായി കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഇതോടെ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് വില ഡല്‍ഹിയില്‍ 809 രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
പുതുക്കിയ വില വ്യാഴാഴ്ച മുതല്‍ നിലവില്‍വരും. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് 809 രൂപയും, കൊല്‍ക്കത്തയില്‍ 835 രൂപയുമാണ് ഇടാക്കുക. രാജ്യത്തിന്റെ മറ്റിടങ്ങളിലും ആനുപാതികമായി വിലയില്‍ കുറവുണ്ടാകും. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ക്രൂഡ് ഓയിലിന്റെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ലോകവ്യാപകമായി കൊറോണ വാക്‌സിനേഷന്‍ ആരംഭിച്ചതിന് ശേഷം മാര്‍ച്ച് മുതല്‍ വിലയില്‍ കുറവ് ഉണ്ടാകാന്‍ ആരംഭിച്ചു.
ഇതോടെയാണ് പാചകവാതക വിലകുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ക്രൂഡ് ഓയിലിന്റെ വില കുറയുന്നതിന് അനുസരിച്ച് ഇന്ധന വിലയില്‍ കുറവ് വരുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 125 രൂപയാണ് സിലിണ്ടറിന് വര്‍ദ്ധിച്ചത്.കഴിഞ്ഞ ഏതാനും മാസങ്ങളായി അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധിച്ചുവരികയായിരുന്നു. ഇത് രാജ്യത്ത് വന്‍ തോതില്‍ പാചക വാതകമുള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതിന് കാരണമായി.
