തിരുവനന്തപുരം : പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരെ യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ 11 മണി വരെ വീടുകളിലാണ് സമരം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എറണാകുളം പറവൂരിലെ വസതിയില്‍ സമരത്തിന്റെ ഭാഗമാവും. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ജഗതിയിലെ വസതിയിലും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പേരൂര്‍ക്കടയിലെ വീട്ടിലും സമരത്തിന്റെ ഭാഗമാവും.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് റ്റി സിദ്ധിഖ് കല്‍പ്പറ്റ, പികെ കുഞ്ഞാലിക്കുട്ടിയും സാദിക്കലി തങ്ങള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം ഉമ്മന്‍ചാണ്ടി ,മുന്‍ പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല ,സി.പി.ജോണ്‍ , പിജെ ജോസഫ്, ആര്‍എസ്പി. നേതാക്കളായ എഎ അസീസ്, എന്‍കെ പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍ ,ജി.ദേവരാജന്‍ , അനൂപ് ജേക്കബ് , മാണി സി. കാപ്പന്‍ . ജോണ്‍ ജോണ്‍ , രാജന്‍ ബാബു പ്രതിഷേധങ്ങളുടെ ഭാഗമാവും.
