നീറ്റ് പരീക്ഷാപേടി: തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ത്ഥിനികൂടി ആത്മഹത്യ ചെയ്തു

ചെന്നൈ: നീറ്റ് പരീക്ഷാ പേടിയില്‍ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ത്ഥിനികൂടി ആത്മഹത്യ ചെയ്തു. അരിയലൂര്‍ സ്വദേശി കനിമൊഴി ( 17) ആത്മഹത്യ ചെയ്തു. പരീക്ഷയില്‍ തോല്‍ക്കുമോ എന്ന ഭയമാണ് ആത്മഹത്യയുടെ കാരണം. മൂന്ന് ദിവസം മുന്‍പ് സേലത്തും സമാനമായ സംഭവം നടന്നിരുന്നു.

നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. 12-ാം ക്ലാസിലെ മാര്‍ക്ക് അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *