മലപ്പുറം : സിമന്റ്, കമ്പി, പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് സംസ്ഥാന തലത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മലപ്പുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം വിവില്‍ സ്റ്റേഷന് മുന്നില്‍ സമരം നടത്തി. ജില്ലാ ജോ: സെക്രട്ടറി നെടിയ അഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഇംതിയാസ് മലപ്പുറം, ഹാരിസ് കൊടുര്‍, ഉസ്മാന് തറയില്‍ എന്നിവര്‍ സംസാരിച്ചു.
