കോഴിക്കോട്; നിപ വൈറസ് സമ്പര്‍ക്ക പട്ടികയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിലുള്ള ഏഴുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. ഇതുവരെ ഇതുവരെ 68 പേരുടെ ഫലം നെഗറ്റീവായിരിക്കുന്നത്.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 274 പേര്. ഇതില്‍ 149 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. നിലവില്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് ഏഴ് പേരാണ്. ഇതില്‍ ആര്‍ക്കും തീവ്ര രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
