തിരുവനന്തപുരം: നാര്‍ക്കോട്ടിക്ക് ജിഹാദി വിഷയത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ക്രിസ്ത്യന്‍ മുസ്ലീം വിഭാഗീയതയ്ക്ക് വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നതെന്നും സതീശന് പറഞ്ഞു. സംഘപരിവാര്‍ അജണ്ടയില്‍ ഇരുവിഭാഗങ്ങളും പെട്ടു പോകരുതെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. വിഷയത്തിലെ ചര്‍ച്ചകളും അവസാനിപ്പിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
രണ്ട് പ്രധാനപ്പെട്ട മതങ്ങള്‍ തമ്മില്‍ അകലണമെന്ന് ആഗ്രഹിക്കുന്ന ചില ആളുകള്‍ ഇതിന് പിന്നിലുണ്ട്. കുഴപ്പമുണ്ടാക്കാന്‍ വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നത്. ഒരു സംഘപരിവാര്‍ അജണ്ട. കേരളത്തില്‍ ക്രിസ്ത്യന്‍ മുസ്ലീം വിഭാഗീയതയ്ക്ക് വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നത്. സംഘപരിവാര്‍ അജണ്ടയില്‍ ഇരുവിഭാഗങ്ങളുംപെട്ടു പോകരുത് എന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്.” ”സമുദായ മൈത്രി തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ വിഷയം വഷളാകാതെ നോക്കണം. സംഘപരിവാര്‍ എന്തെങ്കിലും വീണ് കിട്ടാന്‍ കാത്തിരിക്കുകയാണ്. അത് ബിഷപ്പ് പറഞ്ഞതിന്റെ അപ്പുറത്തേക്ക് പോകും.
സമൂഹത്തില്‍ ഇസ്ലാം വിരുദ്ധത സൃഷ്ടിക്കാനാണ് സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. പാലാ ബിഷപ്പിന് നേരെ ഉയരുന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളും എതിര്‍ക്കപ്പെടണം.”പരസ്പരം ചെളിവാരിയെറിയന്നത് നിര്‍ത്തണം. മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യം പരിശോധിക്കണം,’ സതീശന് പറഞ്ഞു.
