നല്ല നഷ്ടപരിഹാരം ലഭിച്ചാല്‍ കെ റൈലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാനാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. ആളുകളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ഭൂമി അവര്‍ വിട്ടു തരുമെന്നും കീഴാറ്റൂരില്‍ സമരം നടത്തിയ അവരൊക്കെ ഇപ്പോള്‍ പാര്‍ട്ടിക്കൊപ്പം ആണെന്നും എ.കെ ബാലന്‍ പറഞ്ഞു.
പ്രതിഷേധത്തിനൊപ്പം നിന്ന് ബിജെപിയും കോണ്‍ഗ്രസ്സും സില്‍വര്‍ ലൈനിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നതും കാണാം. ഇതിനിടയിലാണ് എ.കെ ബാലന്‍ അഭിപ്രായവുമായി എത്തിയത്.
