ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിന്‌റെ അറബിക് കുത്ത് പാട്ടിന്‌റെ ലിറിക്കല്‍ വിഡിയോ പുറത്തു വന്നപ്പോള്‍ മുതല്‍ ഏറെ വൈറലായിരുന്നു. എന്നാല്‍ ഇന്നലെ നടന്‍ വിജയ്യുടെ നൃത്തരംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിഡിയോ റിലീസ് ചെയ്തതോടെയാണ് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പാട്ടിനു യോജിക്കാത്ത തരത്തിലാണ് നടന്റെ നൃത്തമെന്നും വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നുമാണ് ആരാധകരുള്‍പ്പെടെയുള്ളവരുടെ പ്രതികരണം.
