പഞ്ചാബി നടനും സാമൂഹിക പ്രവര്‍ത്തകനുമായ ദീപ് സിദ്ദു ഹരിയാനയിലെ സോനിപത്തില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കര്‍ണാടകയിലേക്ക് കര്‍ഷകര്‍ എത്തിയ സംഭവത്തില്‍ ദീപ് സിദ്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെങ്കോട്ടയില്‍ കടന്ന സിദ്ദുവും സംഘവും സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു.ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലെ ഭട്ടിന്‍ഡയിലേക്ക് കാറില്‍ പോകവേ ട്രെയിലര്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
2015 ല്‍ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദുസിനിമയിലേക്ക് പ്രവേശിച്ചത്. മോദിക്കും അമിത് ഷാക്കും ഒപ്പം നില്‍ക്കുന്ന ദീപ് സിദ്ദുവിന്റെ ചിത്രങ്ങളും കര്‍ഷക സമരത്തിന് ഇടയില്‍ പുറത്ത് വന്നിരുന്നു.സിദ്ദുവിന് ബി ജെ പി ബന്ധമുണ്ടെന്ന ആരോപണം കര്‍ഷകനേതാക്കളില്‍ നിന്നും വന്നിരുന്നു.
