തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ തോതില്‍ റേഷന്‍ പൂഴ്ത്തിവെപ്പ്. അനധികൃതമായി സൂക്ഷിച്ച അരിയും ഗോതമ്പും പോലീസ് പിടിച്ചെടുത്തു. സ്വകാര്യ വസ്തുവിലെ ഷെഡില്‍ 43 ചാക്കിലായി സൂക്ഷിച്ചിരുന്ന റേഷന്‍ അരി, ഗോതമ്പ് എന്നിവയാണ് പോലീസ് പിടികൂടിയത്. ഷെഡ്ഡിന് സമീപത്തെ മറ്റൊരു മുറിയില്‍ നിന്ന് ഫുഡ് കോര്‍പ്പറേഷന്റെ ചാക്കുകളും കണ്ടെത്തിയിട്ടുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
