തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ തീരുമാനമായി.
സംസ്ഥാനത്ത് കടുത്ത കോവിഡ് നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ജനസംഖ്യയില്‍ 75 ശതമാനം പേര്‍ ആദ്യഡോസ് വാക്‌സീന്‍ സ്വീകരിച്ച സാഹചര്യത്തില്‍ വാക്‌സീനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും പ്രമുഖ ആരോഗ്യവിദഗ്ദ്ധരുമായി സംസ്ഥാനസര്‍ക്കാര്‍ നടത്തിയ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു.
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുകയാണെന്നും ജാഗ്രത തുടര്‍ന്നാല്‍ പുതിയ കേസുകള്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
നൂറ് ശതമാനം പേര്‍ക്കും ആദ്യഡോസ് വാക്‌സീന്‍ എന്നതാവും ഇനി ആരോഗ്യവകുപ്പിന്റെ ശ്രദ്ധ. കുട്ടികള്‍ക്കുള്ള വാക്‌സീനേഷന്‍ ഈ മാസം തുടങ്ങി ഡിസംബറോടെ പൂര്‍ത്തിയാക്കി കോവിഡ് മൂന്നാംതരംഗം മറികടക്കാം എന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
