ഗവര്‍ണര്‍ ഒപ്പിട്ടില്ല; ലോകായുക്ത ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനാല്‍ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് റദ്ദായി. റദ്ദായവയില്‍ ലോകായുക്ത ഭേദഗതി അടക്കമുള്ളവ ഉള്‍പ്പെടുന്നു. തിങ്കളാഴ്ച രാത്രി 12 മണിവരെയായിരുന്നു ഓര്‍ഡിനന്‍സുകള്‍ക്ക് സാധുതയുണ്ടായിരുന്നത്.

ഓര്‍ഡിനന്‍സുകള്‍ റദ്ദായതോടെ, ഈ ഓര്‍ഡിനന്‍സുകള്‍ വരുന്നതിനുമുമ്പുള്ള നിയമം എന്തായിരുന്നുവോ അതാണ് നിലനില്‍ക്കുക. ഓര്‍ഡിനന്‍സുകള്‍ പുതുക്കിക്കൊണ്ട് രാത്രി വൈകിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ഇന്നത്തെ തിയതിയില്‍ വിജ്ഞാപനം ഇറക്കാനും സര്‍ക്കാര്‍ തയ്യാറെടുത്തിരുന്നു.

സര്‍ക്കാര്‍ സമര്‍പ്പിച്ച ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഇന്നലെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഓര്‍ഡിനന്‍സ് ഭരണം ഭൂഷണമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഓര്‍ഡിനന്‍സുകളില്‍ കൂടുതല്‍ വിശദീകരണം വേണമെന്ന് വ്യക്തമാക്കി മടക്കി അയക്കുമ്പോള്‍ സര്‍ക്കാറിനെ വീണ്ടും ഗവര്‍ണ്ണര്‍ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *