കോഴിക്കോട്: പെട്രോള്‍ പമ്പിൽ വൻ കവർച്ച. ഇന്നലെ രാത്രിയോടെ കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. പമ്പില്‍ നിന്ന് 50,000 രൂപ മോഷ്ടാവ് കവര്‍ന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
രാത്രി 12 മണി വരെയാണ് പെട്രോള്‍ പമ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനുശേഷം പമ്പിലെ ജീവനക്കാരനായ റഫീക്ക് എന്നയാള്‍ പണം എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. ഇവിടേക്ക് എത്തിയ മോഷ്ടാവ് തൊഴിലാളിയെ ബലം പ്രയോഗിച്ച് കെട്ടിയിട്ട ശേഷം മോഷണം നടത്തുകയായിരുന്നു.
മെഡിക്കല്‍ കോളജ് പൊലീസ് സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലാത്ത ദിവസം നോക്കിയാണ് കവര്‍ച്ച നടന്നത്. കവര്ച്ചക്കാരന് ഹിന്ദി സംസാരിച്ചിരുന്നു. കവര്‍ച്ച വിവരം ആദ്യം അറിഞ്ഞ പെട്രോള്‍ പമ്പ് മേനേജരാണ് പൊലീസില്‍ വിവരമറിയിച്ചത്.
