കോവിഡ് മരണം: ധനസഹായം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവര്‍ക്കുള്ള ധനസഹായം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. 50000 രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനാണ് തീരുമാനം.

കോവിഡ് മരണം സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

കൊറോണ ബാധിച്ച് 30 ദിവസത്തില്‍ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിട്ടു. ഇതനുസരിച്ചാണ് കേരളവും ധനസഹായം നല്‍കി തുടങ്ങിയത്. കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിലുള്ള എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കാം എന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം വരുന്നതിനു മുമ്പുള്ള മരണസര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കും. മരണ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തവര്‍ക്ക് കമ്മിറ്റിയെ സമീപിക്കാം.

അതേസമയം കേരളത്തില്‍ കോവിഡ് മരണം സംബന്ധിച്ച് സംസ്ഥാനതലത്തിലേക്ക് കൈമാറിയ മരണ പട്ടികയില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. കൊറോണ മരണ പട്ടിക സമഗ്രമായി പുതുക്കാന്‍ ജില്ലാതലത്തില്‍ സമിതികളുടെ രൂപികരണം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *