ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദേശങ്ങള്‍ നല്കി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തിന് കത്തയച്ചു. സംസ്ഥാനത്ത് കഴിഞ്ഞ നാല് ആഴ്ചയും ഉയര്‍ന്ന കോവിഡ് സ്ഥിരീകരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചത്.
കേരളത്തില്‍ കോണ്ടാക്ട് ട്രേസിംഗ് കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഓരോ രോഗിയുമായി സമ്പര്‍ക്കമുള്ള 20 മുതല്‍ 25 പേരെ വരെ കണ്ടെത്തി ക്വാറന്റൈനിലാക്കണം. വ്യാപനം കൂടിതലുള്ള ക്ലസ്റ്ററുകളിലും അനുബന്ധ മേഖലകളില്‍ പ്രത്യേകം ശ്രദ്ധ വേണം.. രണ്ടാം ഡോസ് കോവിഡ് വാക്സിന് എല്ലാവരിലും സമയബന്ധിതമായി എത്തിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്.
വാക്സിനേഷന് എടുത്തതിന് ശേഷം രോഗം വന്നവരെ കുറിച്ച് പഠനം നടത്താനും കേന്ദ്രം നിര്‍ദേശിച്ചു . രോഗവ്യാപനം തടയാനുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടി രോഗം പടരുന്നതിന് ഇടയാക്കുമെന്നും കത്തില്‍ ചൂണ്ടികാണിക്കുന്നു. ഇന്നത്തെ അവലോകന യോഗത്തില്‍ വാക്സിനേഷന്
