തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവച്ചെന്ന് നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവും ഇടപെട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. കെ സി വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡി സി സി അധ്യക്ഷനായ പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് പി എസ് പ്രശാന്ത് ഉയര്‍ത്തിയത്.
കെ.സി വേണുഗോപാലുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവര്‍ക്ക് മാത്രമാണ് ഡിസിസി പട്ടികയില്‍ സ്ഥാനം ലഭിച്ചിരിക്കുന്നതെന്ന് പ്രശാന്ത് ആരോപിക്കുന്നു.കെ.സിയോട് കൂറില്ലാത്ത ആര്‍ക്കും ഇടംകിട്ടില്ല.പാലോട് രവിക്കെതിരേ നടപടി വേണമെന്നല്ല മറിച്ച് റിവാര്‍ഡ് നല്‍കരുതെന്നാണ് താന്‍ ആവശ്യപ്പെട്ടിരുന്നത.തനിക്ക് വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടാക്കുന്ന നേതാവാണ് പാലോട് രവിയെന്നും പ്രശാന്ത് ആരോപിച്ചു.
മുപ്പത് വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണ്. ഏത് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ല എന്നും പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
