തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്വത്തിന് പിന്നാലെ എഐസിസി അംഗത്വവും രാജിവച്ച് വി എം സുധീരന്‍. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ സുധീരന്‍ വ്യക്തമാക്കി.
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ സുധീരന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇടപെടലില്ലാത്തില്‍ ദുഃഖമുണ്ടെന്നും രാജി കത്തില്‍ പറയുന്നു.
കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയുള്ള സുധീരന്റെ രാജിയില്‍ കടുത്ത പ്രതിസന്ധിയിലായിരിക്കയാണ് കോണ്‍ഗ്രസ്. രാജി പിന്‍വലിക്കണമെന്ന കെപിസിസി ആവശ്യം സുധീരന്‍ അംഗീകരിച്ചില്ല. സുധീരന്റെ വീട്ടിലെത്തിയുള്ള സതീശന്റെ അനുനയചര്‍ച്ചയും വിജയിച്ചില്ല.
