തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കില്ല. പകരം കെ.എസ്.ആര്‍.ടി.സിയുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലായിരിക്കും പ്രവര്‍ത്തനം.
സി.എം.ഡി ബിജു പ്രഭാകര്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തില്‍ 16 സ്ഥലങ്ങള്‍ വിട്ടുനല്‍കാന്‍ തീരുമാനമായത്.
ഔട്ട്ലെറ്റുകള്‍ ഡിപ്പോകളിലും കോംപ്ലക്സുകളിലും ആരംഭിക്കുന്നതിനെതിരേ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഇത്തരം നടപടികള്‍ ആവശ്യമാണെന്നും സി.എം.ഡി ചര്‍ച്ചയില്‍ അറിയിച്ചു.
കോഴഞ്ചേരി ഉള്‍പ്പെടെ 16 സ്ഥലങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇത്തരത്തിലുള്ള കെട്ടിടങ്ങളുണ്ട്. ഇവിടങ്ങളിലായിരിക്കും ഔട്ട്ലെറ്റുകള്‍. ബെവ്കോ അധികൃതര്‍ ഇഔ പരിശോധന നടത്തിയ ശേഷം അനിയോജ്യമായ സ്ഥലമെങ്കില്‍ ഔട്ട്ലെറ്റുകള്‍ ആരംഭിക്കും.
