കൊച്ചി: വൈദ്യുതി ചാര്‍ജ് കുടിശിക വരുത്തുന്ന ഉപഭോക്താക്കളുടെ കണക്ഷന്‍ ഉടന്‍ വിഛേദിക്കുമെന്ന് കെഎസ്ഇബി .15 ദിവസത്തെ നോട്ടിസ് കാലാവധി കഴിയുന്നതോടെ കുടിശികയുള്ളവരുടെ കണക്ഷന്‍ വിഛേദിക്കും. ലോക്ഡൗണ്‍ കാലത്തു വൈദ്യുതി കണക്ഷന്‍ വിഛേദിക്കില്ലെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷവും ലോക്ഡൗണ്‍ സമയത്ത് ഇതുപോലെ നോട്ടിസ് നല്‍കിയെങ്കിലും പരാതികളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ തീരുമാനം പിന്‍വലിച്ചു.
കുടിശിക വരുത്തിയ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ തുക അടയ്ക്കാന്‍ സാവകാശം നല്‍കുകയോ തവണകള്‍ അനുവദിക്കുകയോ ചെയ്യുമെന്നു വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഇതു രണ്ടും വേണ്ടാത്തവര്‍ പണം അടച്ചേ മതിയാവൂ. ഉപയോക്താക്കള്‍ അനിശ്ചിതമായി തുക അടയ്ക്കാതിരുന്നാല്‍ മുന്നോട്ടു പോകാനാവില്ലെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.
