കൊച്ചി : കിഴക്കമ്പലത്തെ കീറ്റെക്‌സിന്റെ ഫാക്ടറിയില്‍ വീണ്ടും പരിശോധന. ഭൂഗര്‍ഭ ജല അതോറിറ്റി.ുടെ കൊച്ചി കാക്കനാട് ഓഫിസിലെ ഉദ്യോഗസ്ഥരാണ് ഇന്ന് രാവിലെ എത്തി പരിശോധന നടത്തിയത്. പിടി തോമസ് എംഎല്‍എയുടെ പരാതിയിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കിറ്റെക്സ് പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായാണ് പരിശോധനയെന്നാണ് കിറ്റെക്സ് അധികൃതരുടെ പ്രതികരണം
12ആം തവണയാണ് സ്ഥാപനത്തില്‍ പരിശോധന നടക്കുന്നത്. വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധന ഉണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ച്.രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പരിശോധന എന്നും കിറ്റെക്സ് കൂട്ടിച്ചേര്‍ത്തു.
നേരത്തേ കിറ്റെക്സില്‍ തുടര്‍ച്ചയായി പരിശോധനകള്‍ നടന്നതോടെ, കേരളത്തില്‍ തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്ന 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി കമ്പനി ഉപേക്ഷിച്ചിരുന്നു.
