കാബൂളില്‍ വിവിധ സ്ഥലങ്ങളിലായി സ്‌ഫോടനം; 40 മരണം

കാബൂള്‍: കാബൂളില്‍ വിവിധ സ്ഥലങ്ങളിലായി ഉണ്ടായ സ്‌ഫോടനങ്ങളില്‍ നാല്‍പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ താലിബാന്‍കാരും. ഇരട്ട സ്ഫോടനങ്ങള്‍ക്ക് പിന്നാലെ വീണ്ടുമൊരു ഇരട്ട സ്ഫോടനങ്ങള്‍ കൂടി നടന്നിരിക്കുകയാണ്.

കാബൂള്‍ വിമാനത്താവളത്തിന് സമീപമാണ് മൂന്നാം സ്ഫോടനം നടന്നത്. താലിബാന്റെ വാഹനം സ്ഫോടക വസ്തുവില്‍ ഇടിച്ചാണ് ഈ സ്ഫോടനം നടന്നത്. ഐഇഡിയിലാണ് ഈ വാഹനം ഇടിച്ചത്. സ്ഫോടനം നടക്കുന്നതിന്റെ ശബ്ദങ്ങള്‍ കേട്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലും വ്യാപകമായി ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ഒരു മണിക്കൂറിനിടെയാണ് ഈ രണ്ട് സ്ഫോടനം നടന്നത്. കാബൂളിലെ വിമാനത്താവളത്തില്‍ നടന്ന സ്ഫോടനത്തില്‍ മരണ സംഖ്യ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. പത്ത് യുഎസ് സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇരുപതോളം യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 150ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തെ പേടിച്ച് അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ അവസാനിപ്പിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *