കലാനിധി ലെനില്‍ രാജേന്ദ്രന്‍ -ചുനക്കര രാമന്‍കുട്ടിപുരസ്‌കാര സമര്‍പ്പണം നാളെ

തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ലെനിന്‍ രാജേന്ദ്രന്‍, ചുനക്കര രാമന്‍കുട്ടി സിനിമ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
ശ്രീ ശിവ ശങ്കര പുരസ്‌കാരം ഓണവില്ല് കുടുംബകാരണവര്‍ ബിനു കുമാറിനും ശ്രീ ശിവപാര്‍വതി പുരസ്‌കാരം ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സീമ ജി നായര്‍ക്കുമാണ്. ലെനിന്‍ രാജേന്ദ്രന്‍ പുരസ്‌കാരത്തിന് ചലച്ചിത്രനിര്‍മ്മാതാവ് കിരീടം ഉണ്ണിയും, ചുനക്കര രാമന്‍കുട്ടി പുരസ്‌കാരത്തിന് ചലച്ചിത്ര സംവിധായകന്‍ സാജനും അര്‍ഹനായി.

ജനപ്രിയ നടന്‍ സന്തോഷ് കുറുപ്പ്, മികച്ച സ്വഭാവനടന്‍ എ എസ് ജോബി, ജനപ്രിയ സംഗീത സംവിധായകന്‍ രാജീവ് ഒ എന്‍ വി, ജനപ്രിയ ഗായിക അപര്‍ണ രാജീവ്, ഗോള്‍ഡന്‍ മ്യൂസിക്കല്‍ ആല്‍ബം നിത്യ സ്‌നേഹ നായകന്‍ ഗാനരചന സംവിധാനം റഹീം പനവൂര്‍, മാധ്യമ മഹിമാ പുരസ്‌കാരം മാതൃഭൂമി, ദൃശ്യമാധ്യമ ശ്രേഷ്ഠ പുരസ്‌കാരം ദീപു രേവതി ( ചീഫ് റിപ്പോര്‍ട്ടര്‍, മനോരമ ന്യൂസ്), സിന്ധു കുമാര്‍ (ചീഫ് ക്യാമറാമാന്‍, മനോരമ ന്യൂസ്), പ്രാദേശിക വാര്‍ത്താ ചാനല്‍ എ സി വി ന്യുസ്, തിരുവനന്തപുരം, മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം സജീവ് ശ്രീവത്സം (സീനിയര്‍ സബ് എഡിറ്റര്‍, മാധ്യമം, തിരുവനന്തപുരം ), ആരോഗ്യരത്‌ന പുരസ്‌കാരം ഏറ്റവും നല്ല അവതാരക നടന്‍നിതിന്‍ എ എഫ്, ഏറ്റവും നല്ല അവതാരക നടന്‍ ഫ്രാന്‍സിസ് അമ്പലമുക്ക്, മികച്ച എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാം ഡയറക്ടര്‍ പ്രദീപ് മരുതത്തൂര്‍( ഓ മൈ ഗോഡ്, കൗമുദി ടിവി), പുത്തന്‍ നാടകാവതരണ ആശയം റീഡേഴ്‌സ് ഡ്രാമ സന്തോഷ് രാജശേഖരന്‍, ജനപ്രിയ വെബ്‌സീരീസ് പുരസ്‌കാരം ഒരു ഹാപ്പി ഫാമിലി, സോദ്ദേശ ചിത്ര സംവിധായകന്‍ പ്രകാശ് പ്രഭാകര്‍, സംഗീത പ്രതിഭാപുരസ്‌കാരം പാട്ടു വീട്, കേരള തനിമയെ കുറിച്ച് രചിച്ച മികച്ച വീഡിയോ ആല്‍ബം ഉടയാടകള്‍ ചാര്‍ത്തിയ നാട്, കാവ്യ രത്‌നപുരസ്‌കാരം ഹരികുമാര്‍ കെ പി, കാവ്യ ശ്രേഷ്ഠ പുരസ്‌കാരം പയറ്റുവിള സോമന്‍, കലാനിധി ഗാനമാലിക പുരസ്‌കാരം ഷാജി ഇല്ലത്ത്, യുവപ്രതിഭാ പുരസ്‌കാരം മിന്‍ ഹാസ് എം കെ, ബാല താരാ പുരസ്‌കാരം ശ്രേയ മഹേഷ്.

മാര്‍ച്ച് 1 ചൊവ്വാഴ്ച വൈകിട്ട് 6 30ന് തിരുവനന്തപുരം നെയ്യാറ്റിന്‍കര മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.ക്ഷേത്ര മേല്‍ശാന്തി കുമാര്‍ മഹേശ്വരത്തിന്റെ കാര്‍മികത്വത്തില്‍ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. കലാനിധി ചെയര്‍പേഴ്‌സണും മാനേജിങ് ട്രസ്റ്റിയുമായ ഗീതാ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. എസ് രാജശേഖരന്‍, രാധികാദേവി ടി ആര്‍, അനില്‍ വള്ളൂര്‍, വേണു ഞങ്ങാട്ടിരി, കെ ഗോപകുമാര്‍, സായി പൗര്‍ണമി, രേവതി നാഥ് തുടങ്ങിയവര്‍ സംസാരിക്കും,

ഹരികുമാര്‍ കെ പിയുടെ കലാ പൈതൃകം എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും. രവീന്ദ്രന്‍, സീന, അനാമിക, വൈഗ എന്നിവര്‍ ഗാനങ്ങള്‍ ആലാപിക്കും. കലാനിധി നൃത്ത അധ്യാപകന്‍ രമേശ് റാമും സിനിമ ടിവി താരങ്ങളും കലാനിധി പ്രതിഭകളും പങ്കെടുക്കുന്ന സംഗീതനൃത്തത്സവം അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *