കണ്ണൂര്‍ : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി അര്‍ജ്ജുന്‍ ആയങ്കി. കടത്തിക്കൊണ്ട വരുന്ന സ്വര്‍ണ്ണം കവരാന്‍ ടി.പി കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടെയും സഹായം ലഭിച്ചിട്ടുണ്ടെന്നും, ഇരുവര്‍ക്കും സ്വര്‍ണ്ണത്തിന്റെ ഒരു വിഹിതം നല്‍കിയെന്നും അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മൊഴി നല്‍കി. ഒളിവില്‍ കഴിയാനും ഇവരുടെ സഹായം ലഭിച്ചിരുന്നുവെന്നും അര്‍ജ്ജുന്‍ ആയങ്കി വെളിപ്പെടുത്തി.
സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം നടത്തിവരികയാണ്. അന്വേഷണം ടിപി വധക്കേസ് പ്രതികളുടെ ചോദ്യം ചെയ്യലിലേയ്ക്കും പോകും എന്നാണ് വിവരം. എന്നാല്‍ ടിപി വധക്കേസ് പ്രതികളില്‍ ആരോക്കെയാണ് അര്‍ജ്ജുനെ സഹായിച്ചത് എന്നുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.
