കൊച്ചി: കടകളിലും ഓഫീസുകളിലും പ്രവേശിക്കാന്‍ കോവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലുമെടുക്കണമെന്ന ഉത്തരവ് എന്തുകൊണ്ട് ബാറുകളിലും ബിവറേജസ് ഔട്ട്ലെറ്റുകളിലും മദ്യം വാങ്ങാനെത്തുന്നവര്‍ക്കു ബാധകമല്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിലുള്ള വിശദീകരണം ബുധനാഴ്ച അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.
ഹൈക്കോടതിക്കു സമീപം മത്തായി മാഞ്ഞൂരാന്‍ റോഡിലെ മദ്യഷോപ്പിന്റെ പരിതാപകരമായ ചിത്രവും കോടതി സ്വമേധയാ ഹാജരാക്കി. മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെപ്പോലെ കാണുന്നു
ബെവ്കോ ഔട്ട്ലെറ്റുകളില്‍ കൂടുതല്‍ സൗകര്യമൊരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ വ്യാപാരി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് പരിഗണിച്ചത്.കടകളിലും ഓഫീസുകളിലും പ്രവേശിക്കണമെങ്കില്‍ വാക്സിന്‍ എടുത്തിരിക്കണമെന്നു കാട്ടി ഓഗസ്റ്റ് നാലിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ബാറുകള്‍ക്കും മദ്യഷോപ്പുകള്‍ക്കും ബാധമാക്കാത്തതിലാണ് കോടതി വ്യക്തത തേടിയത്. മദ്യം വാങ്ങാനെത്തുന്നവര്‍ക്കും ഉത്തരവ് ബാധകമാക്കണമെന്നാണ് കോടതിയുടെ അഭിപ്രായം.
