ചെന്നൈ:മഹാത്മാ ഗാന്ധിയുടെ അവസാന പ്രൈവറ്റ് സെക്രട്ടറിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന വി.കല്യാണം (99) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. പടൂരിലെ സ്വവസതിയില്‍ ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെയാണ് മരണമെന്ന് കല്യാണത്തിന്റെ മകള്‍ നളിനി അറിയിച്ചു. സംസ്‌കാരം മെയ് 5 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ന് ബെസന്ത് നഗര്‍ ശ്മശാനത്തില്‍ വച്ചു നടക്കും.
ഷിംലയില്‍ 1922 ഓഗസ്റ്റ് 15 നാണ് കല്യാണം ജനിച്ചത്. 1944 മുതല്‍ ഗാന്ധിജിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച കല്യാണം 1948 ജനുവരി 30 ന് കൊല്ലപ്പെടുന്നതുവരെ അദ്ദേഹത്തിന്റൊപ്പമുണ്ടായിരുന്നു.
വിവിധ ഭാഷയിലുള്ള ഗാന്ധിജിയുടെ കത്തുകള്‍ അദ്ദേഹം സേവാഗ്രം ആശ്രമത്തില്‍ ഉണ്ടായിരുനേനപ്പോള്‍ ശേഘരിച്ചിട്ടുണ്ടായിരുന്നു. ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ ബാക്കിയാക്കി അദ്ദേഹം വിടപറഞ്ഞു.
