തിരുവനന്തപുരം: എ ഐ ക്യാമറ ഇടപാടില്‍ വിജിലൻസ് അന്വേഷണം ആരംഭിച്ചു. സെയ്ഫ് കേരള പദ്ധതിയിലെ മുൻ ജോയിന്‍റ് ട്രാൻപോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെത്തിനെതിരായ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. പുത്തലത്തിനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ ഒരു ക്ളര്‍ക്കിനെതിരെയും 6 ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്.
മാര്‍ച്ച് മാസത്തില്‍ വിശദമായ അന്വഷണത്തിന് മുഖ്യമന്ത്രി അനുമതി നല്കി. ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിലെ അന്വേഷണമാണെങ്കിലും എഐ ക്യാമറ ഇടപാടിലേക്ക് എങ്ങനെ എത്തി, ടെണ്ടര്‍ നടപടികളിലേക്ക് എങ്ങനെ എത്തി തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കേണ്ടിക്കും .ടെണ്ടര്‍നടപടികളില്‍ ഇടപെട്ടിട്ടില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും രാജ്വ് പുത്തലത്ത് പറഞ്ഞു.
