ഡി വൈ എഫ് ഐ അഖിലേന്ത്യ അധ്യക്ഷനായ എ എ റഹീമിനെ രാജ്യസഭയില്‍ സിപി എം സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം. 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു എ എ റഹീം. യുവ പ്രാതിനിധ്യം മുന്നില്‍കണ്ടാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് ആയ റഹീമിനെ സിപിഎം സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്.
എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ എല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഡിവൈഎഫ്‌ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗവുമാണ് ഇദ്ദേഹം.
