തിരുവനന്തപുരം: എ ആര്‍ ബാങ്ക് ക്രമക്കേടില്‍ കെ ടി ജലീലിന്റെ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ രംഗത്തെത്തി. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ ടി ജലീലിന് നിര്‍ദേശം.
എ ആര്‍ ബാങ്ക് ക്രമക്കേട് വിഷയത്തിലെ പ്രതികരണത്തില്‍ കെ ടി ജലീലിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി ഫോണില്‍ വിളിച്ച് അതൃപ്തി അറിയിച്ചു. സഹകരണ ബാങ്കില്‍ ഇഡി അനേഷണമെന്നത് പാര്‍ട്ടി നിലപാടിന് എതിരെന്ന് സിപിഐഎം. പി കെ കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവെക്കുന്നത് ശെരിയല്ലെന്ന് എ വിജയരാഘവന്‍ അറിയിച്ചു.
