ഒരാള്‍ക്ക് ഓര്‍മ്മകള്‍ നഷ്ടമാകാന്‍ പല കാരണങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഉറക്കം കാരണം ഒരാള്‍ക്ക് ഓര്‍മ്മകള്‍ നഷ്ടമായതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
എന്നാല്‍ ഉറക്കം കാരണവും ഓര്‍മ്മകള്‍ നഷ്ടമാകാം എന്നതിന് ഉത്തമ ഉദാഹരണമാണ് യുകെയിലെ എസെക്‌സ് സ്വദേശിയായ യുവതി. ഒരു ജലദോഷപ്പനി മൂലം ഉറങ്ങാന്‍ കിടന്ന ക്ലെയര്‍ മഫെറ്റ് -റീസ് ഉറക്കമുണര്‍ന്നപ്പോള്‍ നഷ്ടമായത് 20 വര്‍ഷത്തെ ഓര്‍മകളാണ്.
ലോക എന്‍സെഫലൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22ന് സ്റ്റെഫ്‌സ് പാക്ക്ഡ് ലഞ്ച് എന്ന ടിവി ഷോയില്‍ വച്ചാണ് ക്ലെയര്‍ അക്കാലത്ത് താന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.
മസ്തിഷ്‌ക രക്തസ്രാവമാണ് കാരണമെന്ന് ആദ്യം സംശയിച്ചെങ്കിലും, കൂടുതല്‍ പരിശോധനകളില്‍ ക്ലെയറിന് യഥാര്‍ത്ഥത്തില്‍ എന്‍സെഫലൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തി. മസ്തിഷ്‌കത്തിന് സംഭവിക്കുന്ന വീക്കമാണ് എന്‍സെഫലൈറ്റിസ്. ഇത് സംഭവിക്കുന്നത് വൈറല്‍ അണുബാധ മൂലമാണ് ഇത് ഉണ്ടാവുന്നത്. ക്ലെയര്‍ മഫെറ്റ് -റീസിന് 43 വയസായിരുന്നു.
