‘ഇല്ല തകർക്കാൻ പറ്റില്ല, ഈ ചൈതന്യത്തെ ’; പ്രതിരോധത്തിന് ഫ്ലെക്‌സുയർത്തി സിപിഎം

തിരുവനന്തപുരം സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങൾ വിവാദമായതോടെ പ്രതിരോധം തീർക്കാൻ പ്രചാരണ വാചകങ്ങൾ എഴുതിയ ഫ്ലെക്സുകൾ തലസ്ഥാനത്തെ തെരുവോരങ്ങളിൽ ഉയർത്തി പാർട്ടി. ജില്ലാ കമ്മിറ്റിയാണ് ഫ്ലെക്സ് ബോർഡുകളിൽ വരേണ്ട പ്രചാരണ വാചകങ്ങൾ താഴെതലത്തിലുളള കമ്മിറ്റികൾക്ക് നൽകിയത്.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി, വിവിധ ലോക്കൽ കമ്മിറ്റികൾ, സിപിഎം പോഷകസംഘടനകൾ തുടങ്ങിയവയുടെ പേരിലാണ് ഫ്ലെക്സുകൾ. ജില്ലാ കമ്മിറ്റി നിർദേശിക്കുന്ന പ്രചാരണ വാചകങ്ങളാകണം ഫ്ലെക്സുകളിൽ ഉപയോഗിക്കേണ്ടതെന്നും നിർദേശിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിലും മറ്റും ഇത്തരത്തിൽ സ്ഥാപിച്ച ഫ്ലെക്സുകളിലെ വാചകങ്ങളാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ചില പ്രതിപക്ഷാംഗങ്ങൾ സർക്കാരിനെതിരെ ഉയർത്തിയതും.

Leave a Reply

Your email address will not be published. Required fields are marked *