തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ തുറക്കാം. കെഎസ്ആര്‍ടിസി പരിമിതമായി സര്‍വ്വീസ് നടത്തും. വലിയ ആരാധാനലയങ്ങളില്‍ പ്രര്‍ത്ഥനാ ചടങ്ങുകളില്‍ 40 പേര്‍ക്ക് പങ്കെടുക്കാം. ഞായറാഴ്ച മാത്രമാണ് ലോക്ഡൗണ്‍ എന്നതിനാല്‍, പൊലീസ് പരിശോധന കര്‍ശനമാക്കും.
സംസ്ഥാനത്ത് ഒന്‍പതു മുതല്‍ 31 വരെ കോവിഡ് വാക്സിനേഷന്‍ യജ്ഞം. ഇതിന്റെ ഭാഗമായി പൊതുവില്‍ വാക്സിനേഷന്‍ വര്‍ധിപ്പിക്കും. അവസാന വര്‍ഷ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികളിലും എല്‍.പി, യു.പി സ്‌കൂള്‍ അധ്യാപകരിലും വാക്സിനേഷന്‍ പൂര്‍ത്തിയാക്കല്‍ യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കോവിഡ് അവലോകനയോഗത്തില്‍ പറഞ്ഞു.
സര്‍ക്കാരിനു ലഭിക്കുന്ന വാക്സിനുകള്‍ക്കു പുറമേ സ്വകാര്യമേഖലയ്ക്കും കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്സിനുകള്‍ വാങ്ങി അതേ നിരക്കില്‍ സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്സിന്‍ നല്‍കാന്‍ കഴിയുമെന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക
