ഇന്ന് ലോക്ഡൗണ്‍ ഇളവ്; ടിപിആര്‍ 15 ന് താഴെയുള്ളിടത്ത് കടകള്‍ തുറക്കാം

ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ്. ടിപിആര്‍ 15 ന് താഴെയുളള പ്രദേശങ്ങളില്‍ കട തുറക്കാം. മൂന്നു ദിവസത്തേയ്ക്ക് ആണ് ഇളവ്. ഇന്ന് ഇളവില്ലാത്ത ട്രിപ്പിള്‍ ലോക്ഡൗണുളള ഡി വിഭാഗം പ്രദേശങ്ങളില്‍ നാളെ കടകള്‍ തുറക്കാം.

എ,ബി,സി വിഭാഗത്തിലുളള പ്രദേശങ്ങളില്‍ അവശ്യസാധന കടകള്‍ക്ക് പുറമേ തുണിക്കട, ചെരിപ്പു കട, ഇലക്ട്രോണിക്‌സ് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവ രാത്രി എട്ടു വരെ തുറക്കാം. പലചരക്ക്, പഴം, പച്ചക്കറി, മീന്‍ , ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് ഇളവ് തുടരും. എ, ബി പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ഷോപ്പുകളും റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകളും തിങ്കള്‍ മുതല്‍ വെള്ളിവരെ തുറക്കാം.

ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്‌സീന്‍ എടുത്തിരിക്കണം. എ, ബി പ്രദേശങ്ങളില്‍ മുടിവെട്ടാന്‍ ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ഷോപ്പുകളും തുറക്കാം. എ, ബി, കാറ്റഗറി മേഖലകളില് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സിനിമാഷൂട്ടിങ്ങിനും അനുമതി നല്കി.

Leave a Reply

Your email address will not be published. Required fields are marked *