ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 101 രൂപ 01 പൈസയായി. ഡീസല്‍ വില 95 രൂപ 71 പൈസയായി. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 102.89 രൂപ എന്ന നിലയിലെത്തി. 96.47 രൂപയാണ് ഡീസല്‍ വില.
മുംബൈയില്‍ 106.59 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡല്‍ഹിയില്‍ 100.56 ഉം, കൊല്‍ക്കത്തയില്‍ 100.62 രൂപയുമാണ് വില. ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101.37 രൂപയും ബംഗളൂരുവില്‍ 103.93 രൂപയുമാണ്.ഈ മാസം ഇന്ധന വില വര്‍ധിക്കുന്നത് ഇത് ആറാം തവണയാണ്. ജൂണില്‍ 17 തവണ ഇന്ധനവില വര്‍ധിച്ചിരുന്നു.
