കാബൂള്‍: അഫ്ഗാനില്‍ ഭരണം ആരംഭിച്ച താലിബാന് അയല്‍ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിര്‍ത്താന്‍ നീക്കം ആരംഭിച്ചു. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന് പ്രസ്താവനയിലൂടെ അറിയിച്ചു. സാംസ്കാരിക വാണിജ്യ രാഷ്ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ പ്രസ്താവന. നേരത്തേ അഫ്ഗാനുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്ര ബന്ധമാണ് ഉണ്ടായിരുന്നത്.
അഫ്ഗാന് താലിബാന്റെ നിയന്ത്രണത്തില്‍ ആയതോടെ ഇന്ത്യയുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നതിനിടെ ആണ് താലിബാന്റെ പ്രസ്താവന. അതേസമയം ഇന്ത്യയിലുള്ള അഫ്ഗാന് പൗരന്മാര്ക്ക് കേന്ദ്രം വിസ നീട്ടി നല്കി. രണ്ടു മാസത്തേക്കാണ് വിസ നീട്ടി നല്‍കിയത്.
