ഇന്ത്യയിലെ മികച്ച കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ മാഗസിന്‍ പുരസ്‌കാരം ഇറാം മോട്ടോര്‍സിന്

മുംബൈ: ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഉപഭോക്തൃ കേന്ദ്രീകൃത കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ ഇന്ത്യ മാഗസിന്‍ പുരസ്‌കാരം മഹീന്ദ്ര ആന്റ് മഹീന്ദ്ര വാഹനങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇറാം മോട്ടോര്‍സിന് ലഭിച്ചു.

മുംബൈയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇറാം മോട്ടോര്‍സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് െ്രെപവറ്റ് കാര്‍ ബിസിനസ് നാഷണല്‍ ഹെഡ് ആഷിഷ് രഞ്ജിനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ വാഹന വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മഹീന്ദ്ര ആന്റ് മഹീന്ദ്ര മാനേജ്‌മെന്റിന്റെ അകമഴിഞ്ഞ പിന്തുണയാണ് ഇറാം മോട്ടോര്‍സിന് ഈ പുരസ്‌കാരം ലഭിക്കാന്‍ കാരണമായതെന്നും അതിന് അതിയായ നന്ദി രേഖപ്പെടുത്തുന്നതായും ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. ഇറാം മോട്ടോര്‍സിലെ ജീവനക്കാരുടെ കഠിനാധ്വാനവും അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനയുമാണ് തങ്ങളുടെ നിരന്തര വളര്‍ച്ചയ്ക്ക് സഹായിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ 26 ഷോറൂമുകളിലായി തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ മഹീന്ദ്ര വാഹന ഡീലറാണ് ഇറാം മോട്ടോര്‍സ്. ഒന്നര പതിറ്റാണ്ടോളമായി ഇന്ത്യന്‍ വാഹന വിപണിയിലുള്ള ഇറാം മോട്ടോര്‍സ് ഇതിനകം നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള ഇറാം മോട്ടോര്‍സിന് വാഹന വിപണിയില്‍ കൂടുതല്‍ ഊര്‍ജ്വസ്വലമായി നിലനില്‍ക്കാന്‍ ഓട്ടോകാര്‍ ഇന്ത്യ പുരസ്‌കാരം പ്രചോദനമാകുമെന്ന് മാനേജിങ് ഡയറക്ടര്‍ പി.എ കബീര്‍, സി.ഇ.ഒ അശോക് കുമാര്‍ എന്നിവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *