തൃശൂര്‍: ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകി. 15ലേറെ വീടുകള്‍ വെള്ളത്തിനടിയിലായി. ആതിരപ്പള്ളി വനമേഖലയില്‍ ഉരുള്‍ പൊട്ടിയതാകാം ഇതിന് കാരണമെന്നാണ് സൂചന.
പണ്ടാരംപാറ മേഖലയില്‍ നിന്നാണ് വെള്ളം കുത്തിയൊലിച്ച് വന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തമിഴ്നാട് തീരത്ത് രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് കേരളത്തില്‍ മഴയ്ക്കുള്ള കാരണം. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
