പ്രിൻസ് ജോയ് സംവിധാനത്തിൽ സണ്ണി വെയ്നെ നായകനാക്കിയ അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് തിയറ്ററുകളിൽ എത്തും. 96,മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗൗരി കൃഷ്ണയാണ് ചിത്രത്തിലെ നായിക.
ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷിജിത്ത്.എം ചിത്രം നിർമ്മിക്കുന്നത്. കഥ ജിഷ്ണു.എസ്.രമേശ്, അശ്വിൻ പ്രകാശ് എന്നിവരും തിരക്കഥ, സംഭാഷണം നവിൻ.ടി.മണിലാലും നിർവഹിക്കുന്നു. ഗാനരചന മനു രഞ്ജിത്ത്. സംഗീതം അരുൺ മുരളീധരൻ. ഛായാഗ്രഹണം സെൽവ കുമാർ. എഡിറ്റിങ് അപ്പു ഭട്ടതിരി, കലാസംവിധാനം അരുൺ വെഞ്ഞാറമൂടും നിർവഹിക്കുന്നു.
ഷൈൻ ടോം ചാക്കോ, സൂരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, മാല പാർവതി, ഇന്ദ്രൻസ്, മുത്തുമണി, ജാഫർ ഇടുക്കി, ബൈജു, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
