യോഗ ദിനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ താരം ശിവദ. യോഗ സ്ഥിരമായി അഭ്യസിക്കുന്നവർക്ക് മാത്രം ചെയ്യാൻ കഴിയുന്ന യോഗാസനങ്ങളാണ് ഇന്ന് താരം ചെയ്തിരിക്കുന്നത്.
ശിവദയ്ക്ക് യോഗ നിത്യജീവിതത്തിന്റെ ഒരു ഭാഗമാണ്. ദിവസവും ഒരു മണിക്കൂർ നടി യോഗ ചെയ്യാനായി മാറ്റിവയ്ക്കാറുമുണ്ട്. ദിവസവുമുള്ള ഈ യോഗാഭ്യാസമാണ് തന്നെ പോസിറ്റീവായി നിലനിലർത്തുന്നതെന്ന വിശ്വാസമാണ് ശിവദയ്ക്ക്. 2009ൽ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമാലോകത്തേക്ക് കടന്നു വരുന്നത്.ആ ചിത്രത്തിനു ശേഷം ശിവദ ഏറെ കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു.പിന്നീട് 2011ൽ ഫാസിൽ ചിത്രമായ ലിവിങ്ങ് ടു ഗെദർ എന്ന ചിത്രത്തലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.അതിനുശേഷം തമിഴ് സിനിമകളിൽ അഭിനയിച്ചു.2015ൽ പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തിൽ പ്രധാനപെട്ട കഥാപാത്രത്ത അവതരിപ്പിച്ചത് ശിവദയായിരുന്നു.ചിത്രത്തിലെ അഭിനയം മികച്ചതായിരുന്നു.സീറോ, ഇടി, ലക്ഷ്യം, അച്ചായൻസ്,വല്ലവനക്കും വല്ലവൻ, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ.
